Manchester by the sea (2017)
കെന്നെത് ലോനിർഗൻ തിരക്കഥയും സംവിധാനവും നിർവഹിച്ചു
കാസി അഫ്‌ളെക് ഉം മിക്കില്ലേ വില്ലൻസ് ഉം അഭിനയിച്ച ചിത്രമാണ് "മാഞ്ചസ്റ്റർ ബൈ ദി സീ"
തന്റെ ജേഷ്ഠന്റെ മരണത്തെ തുടർന്ന് മാഞ്ചെസ്റ്റർ യിലേക്ക് തിരിച്ചെത്തുന്ന "ലീ ചാൻഡ്‌ലെർ" എന്ന ആളുടെ കഥയാണ് മാഞ്ചസ്റ്റർ ബൈ ദി സീ പറയുന്നത് . തന്റെ ജോലിയും , നാടും ഉപേക്ഷിച്ചു പോയ ലീ തിരിച്ചെത്തുമ്പോൾ അയാളെ കാത്തിരുന്നത് തന്റെ ജേഷ്ഠ പുത്രനും , മറക്കാൻ ആഗ്രഹിച്ച ഭൂത കാല ദുരനുഭവങ്ങളുടെ ഓര്മയുമാണ് .
സിനിമ തുടങ്ങുന്നത് ലീ യും ജേഷ്ഠനും , മരുമകൻ പാട്രിക് ഉമായുള്ള ഒരു ബോട്ട് യാത്രയിലെ ഒരു നല്ല നിമിഷത്തിൽ നിന്നുമാണ് . ഒരു ജേഷ്ഠനും അനിയനും തമ്മിലുള്ള ബന്ധവും , സന്ദോഷവുമെല്ലാം നമുക്ക് അതിൽ കാണാനാകും
എന്നാൽ ഇപ്പോൾ ലീ ഒരു തകർന്ന മനുഷ്യനാണ് നാട്ടിൽ നിന്ന് മാറി ബോസ്റ്റൺ ഇൽ ഒരു സ്വകാര്യ ലോഡ്‌ജിൽ സൂക്ഷിപ്പുകാരനായി
വിരസമായ തന്റെ ജോലി കളിൽ മുഴുകി ജീവിതം തള്ളി നീക്കുന്ന
ഒരു മനുഷ്യൻ .
തന്റെ യജമാനനോടും താമസക്കാരോടും അത്ര സൗഹൃദപരമല്ലാത്ത സമീപനമാണ് ലീ ക്കു ഉള്ളത്
ജീവിതത്തിനോടുള്ള ലീ യുടെ മടുപ്പു വെളിവാക്കുന്നതും ഭൂതകാല ജീവിതത്തിന്റെ ഒരു സൂചനയുമാണ് സംവിധായകൻ ഈ ദൃശ്യങ്ങളിലൂടെ നൽകുന്നത് .
ആരംഭത്തിൽ നമ്മൾ കണ്ട ആ ലീ അല്ല അയാൾ എന്ന് നമുക്ക് കാണാൻ കഴിയും .
എന്ത് സാഹചര്യമാണ് അയാളെ ഇങ്ങനെ ആക്കിയത് ?
എന്ന ചിന്ത യിലൂടെയാണ് ഈ സിനിമാ നമ്മളെ മുന്നോട്ടു നയിക്കുന്നത് .
അയാൾ Manchester യിൽ തിരിച്ചെത്തുമ്പോൾ ആ നഗരത്തിനു പരിചിതനായ ഒരാളായാണ് ലീ യെ മറ്റു കഥാപാത്രങ്ങൾ വിവരിക്കുന്നത് ,
ഫ്ലാഷ് ബാക്കിലേക് ഉള്ള സിനിമയുടെ യാത്ര , കാഴ്ച കാരന് ഒട്ടും സൂചന നൽകാതെയാണ് . വളരെ വ്യത്യസ്തവും യാഥാർത്ഥികവുമായ ജീവിത മുഹൂർത്തങ്ങളിലൂടെ യാണ് cinema നീങ്ങുന്നത് .
ഫോൺ സംഭാഷണത്തിനിടയിൽ റേഞ്ച് മുറിഞ്ഞു പോകുന്നതും , മരണാനന്തര ചടങ്ങുകൾ ക്കിടയിൽ കുഞ്ഞു വാവിട്ടു കരയുന്നതും പോലുള്ള സാധാരണ ജീവിതത്തിൽ കാണുന്നതും എന്നാൽ സിനിമയിൽ ഒഴിച്ചുമാറ്റി നിർത്തുന്നതായതുമായ സ്സീനുകൾ നമുക് ഇവിടെ കാണാനാകും
അവ ഉൾപെടുന്നതിലൂടെ സിനിമക്ക് യാഥാർത്തികമായ ഒരു മാനം കൈവരുന്നുണ്ട്
ഭൂത കാല ദൃശ്യങ്ങളിൽ ലീ ഭാര്യ യെയും മക്കളെയും സ്‌നേഹിക്കുന്ന ഒരു സന്തോഷവാനായ മനുഷ്യനാണ് .
പിന്നീടുള്ള ദ്ര്യശ്യങ്ങളിൽ ലീ , വളരെ സ്വാർഥനും മടുപ്പനുമായ ഒരു മനുഷ്യനായി നമുക്ക് തോന്നുന്നു
അതിനുള്ള കാരണങ്ങൾ കുറച്ച കുറച്ചായി കഥ പോകവേ നമുക് മനസിലാക്കായി തരുന്നു
Patrick നെ വളരെ അധികം സ്നേഹിച്ചിട്ടും അവനെ തന്നിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്ന ലീ യുടെ കഥാപാത്രം നമ്മെ സംശയത്തിലാഴ്ത്തുന്നു .
പാട്രിക് എന്ന ചെറുപ്പക്കാരന്റെ ചീത്ത ശീലങ്ങൾക്കു മറുത്തു പറയുകയും അവനെ നേർവഴിക്കു നയിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു മാതുലനെ നമുക് ലീ യിൽ പിന്നീട് കാണാൻ സാധിക്കും
അഭിനയതാക്കൾക്കു വികാരങ്ങൾ സ്വതന്ത്ര മായി പ്രകടിപ്പിക്കാനും ആ സന്ദർഭങ്ങളെ പ്രകൃതി ഭംഗിയിലൂടെ വിവരിക്കുന്നതിനുമായി കൂടുതലായും വൈഡ് റേഞ്ച് ഷോട്ടുകളാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് .
അച്ഛൻ മരിച്ചെന്ന വിവരം അറിയാതെ തന്റെ ഹോക്കി പ്രാക്റ്റീസുകളിൽ മുഴുകിയിരിക്കുന്ന പാറ്റ്രിക്കിനടുത്ത് വിവരമറിയിക്കാൻ എത്തുന്ന ലീ ചാൻഡ്‌ലെർ യുടെ ദൃശ്യം വളരെ വ്യത്യസ്തവും , യാഥാർത്ഥികവുമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ലീ യും പാട്ടറിക്കുമായുള്ള സംഭാഷണ രംഗം ,ഇമോഷണൽ ആയ ഡയലോഗിയിലൂടെയും , അഭിനയ മികവിലൂടെയും അവതരിപ്പിക്കാനാവുമായിരുന്ൻറെങ്കിലും , സംവിധായകൻ ആ സന്ദർഭം തികച്ചും യാഥാർധികവും , പക്വവുമായ ഒരു വൈഡ് റേഞ്ച് ഷോട്ട് ഇലൂടെയാണ് ചിത്രീ കരിച്ചിരിക്കുനന്ത് .
അവർ തമ്മിലുള്ള സംഭാഷണം പ്രേക്ഷകന് ഊഹിക്കാനായിയാണ് വിട്ടുതന്നിരിക്കുന്നത് . ആവർത്തന വിരസത ഒഴിവാക്കാനായി ഇത് വളരെ സഹായിച്ചിട്ടുണ്ട് .
അച്ഛനുമായി അത്ര വലിയ അടുപ്പമില്ലാത്ത പാട്രിക്ക് , അച്ഛന്റെ മൃതശരീരം കാണുന്നതിന് മടികാണിക്കുന്നത് നമുക് കാണാമെങ്കിലം , മറ്റൊരു സന്ദർഭത്തിൽ പാട്രിക്ക് ഇന്റെ കഥാപാത്രം തന്റെ പിതൃസ്നേഹം ശക്തമായി വെളിപ്പെടുത്തുന്നുമുണ്ട്
പാട്രിക്കിന്റെ ഉത്തരവാദിത്വം തന്റെ അനുജനായ ലീ യെ ഏല്പിക്കാൻ ആഗ്രഹിച്ചിരുന്ന ജോസഫ്ന്റെ വിൽപത്രം വായിച്ചറിയുന്ന ലീ , അതിനായായി താൻ Manchester യിലേക്ക് തിരിച്ചെത്തേണ്ടി വരുമെന്ന് മനസിലാക്കുന്നു . തന്റെ ഭൂത കാലത്തോട് മല്ലിടുന്ന ലീ യ്ക്ക് അത് വളരെ എതിർപ്പുണ്ടാക്കുന്നു .പാട്രിക്ക് ന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കാൻ തയ്യാറല്ല എന്നറിയിക്കുന്ന ലിയോ .അത് ജേഷ്ഠന്റെ സുഹൃത്തിന്റെ തലയിൽ കെട്ടിവെക്കാൻ നോക്കുന്നതും മറ്റും പ്രേക്ഷന്കനിൽ വളരെ വെറുപ്പുളവാക്കുന്നു
താൻ ഇഷ്ടപെടുന്ന പാട്രിക്ക് ഇന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എന്തുകൊണ്ടാണ് ലീ മടികാണിക്കുന്നത് ? തൻ്റെ നാട്ടിലേക്കു വരുന്നതിനെ കുറിച് ചിന്തിക്കാൻ തന്നെ സാധിക്കാതിരിക്കാൻ തക്ക എന്ത് ഭൂതകാല ഓർമയാണ് അയാളെ വേട്ടയാടുന്നത് ? എന്നതിനെല്ലാം ഉത്തരമായി സംവിദായകൻ നമുക് ഒരു ഫ്ലാഷ് ബാക് കാണിച്ചുതരുന്നു . അതിലൂടെ നാം തേടിക്കൊണ്ടിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും മതിയായ ഉത്തരം നമുക് ലഭിക്കും
കേസി അഫ്‌ലിക് ഇന്റെയും മിക്കില്ലേ വില്യംസ് ഇന്റെയും അഭിനയമികവ് ഇതിൽ എടുത്തു പറയേണ്ടതാണ് . പക്വവും , യാഥാർത്ഥികവുമായ അഭിനയമികവിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കാൻ രണ്ടുപേർക്കും ഈ സിനിമയിലൂടെ സാധിച്ചിട്ടുണ്ട് .
ലീ തൻ്റെ പൂർവ ഭാര്യ യെ കാണുന്ന രംഗം വളരെ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട് . . മിക്കില്ലേ വില്ലൻസ് ഉം കേസി അഫ്‌ലിക് ഉം തകർത്തഭിനയിച്ച രംഗം തന്നെയാണിത് . ലീ യുടെ യഥാർത്ഥ സ്വഭാവത്തെ വെളിപ്പെടുത്തൽ തൻ്റെ ഭാര്യയുടെ ചെയ്യുന്നതാണീ രംഗം .
മാഞ്ചസ്റ്റർ ബൈ ദി സീ എന്ന ചിത്രം കഥാപാത്ര രൂപീകരണത്താലും , യാഥാർത്തികമായ തിരക്കഥ കൊണ്ടും , അതി ഗംഭീരമായ അഭിനയ മികവ് കൊണ്ടും വളരെ അഭിനന്ദനം അർഹിക്കുന്നതാണ് . വളരെ വ്യത്യസ്തവും , വിശ്വാസ്യവുമായ രീതിയിലുള്ള ഒരു അന്ത്യ ഭാഗമാണ് സിനിമക്കുള്ളത്.
സംഭാഷണത്തിനു മാത്രമല്ല നിശ്ശബ്ദതക്കും , ശാരീരികമായ ചില ചലനങ്ങൾക്കും , ചില നോട്ടങ്ങൾക്കുപോലും പ്രാധാന്യം നൽകി കൊണ്ടുള്ളതാണ് അവസാന രംഗം.
Comments
Post a Comment