Posts

Manchester by the sea (2017)

Image
  കെന്നെത് ലോനിർഗൻ തിരക്കഥയും സംവിധാനവും നിർവഹിച്ചു കാസി അഫ്‌ളെക്‌ ഉം മിക്കില്ലേ വില്ലൻസ് ഉം അഭിനയിച്ച ചിത്രമാണ് "മാഞ്ചസ്റ്റർ ബൈ ദി സീ" തന്റെ   ജേഷ്ഠന്റെ മരണത്തെ തുടർന്ന് മാഞ്ചെസ്റ്റർ യിലേക്ക്  തിരിച്ചെത്തുന്ന "ലീ ചാൻഡ്‌ലെർ" എന്ന ആളുടെ കഥയാണ് മാഞ്ചസ്റ്റർ ബൈ ദി സീ പറയുന്നത് . തന്റെ ജോലിയും , നാടും ഉപേക്ഷിച്ചു പോയ ലീ തിരിച്ചെത്തുമ്പോൾ അയാളെ കാത്തിരുന്നത് തന്റെ ജേഷ്ഠ  പുത്രനും , മറക്കാൻ ആഗ്രഹിച്ച ഭൂത കാല ദുരനുഭവങ്ങളുടെ ഓര്മയുമാണ് . സിനിമ തുടങ്ങുന്നത് ലീ യും ജേഷ്ഠനും , മരുമകൻ പാട്രിക് ഉമായുള്ള ഒരു ബോട്ട് യാത്രയിലെ ഒരു നല്ല നിമിഷത്തിൽ നിന്നുമാണ് . ഒരു ജേഷ്ഠനും അനിയനും തമ്മിലുള്ള ബന്ധവും , സന്ദോഷവുമെല്ലാം നമുക്ക് അതിൽ കാണാനാകും എന്നാൽ ഇപ്പോൾ ലീ ഒരു തകർന്ന മനുഷ്യനാണ് നാട്ടിൽ നിന്ന് മാറി ബോസ്റ്റൺ ഇൽ ഒരു സ്വകാര്യ ലോഡ്‌ജിൽ സൂക്ഷിപ്പുകാരനായി വിരസമായ തന്റെ ജോലി കളിൽ മുഴുകി ജീവിതം തള്ളി നീക്കുന്ന ഒരു മനുഷ്യൻ . തന്റെ യജമാനനോടും താമസക്കാരോടും അത്ര സൗഹൃദപരമല്ലാത്ത സമീപനമാണ് ലീ ക്കു ഉള്ളത് ജീവിതത്തിനോടുള്ള ലീ യുടെ മടുപ്പു വെളിവാക്കുന്നതും ഭൂതകാല ജീവിത

Silence (2016)

Image
Silence (2016) നിശബ്ദത . Martin Scorses എന്ന മഹാനായ  സംവിധായകന്‍റെ 5 പതിറ്റാണ്ടു നീണ്ട മികവിന്‍റെ അവസാന ചിത്രം എന്നതിലുപരി. അദ്ദേഹത്തിന്‍റ 30 വര്‍ഷം നീണ്ട സ്വപ്നമായിരുന്നു ഈ സിനിമ . 1988 ല്‍ "The last temptation of christ" എന്ന നോവലിന്‍റെ ദ്യശ്യാവിഷ്കാരം അദ്ദേഹത്തെ വിവാദങ്ങളുടെ മുനമ്പിലെത്തിച്ചു . ക്രൈസ്തവ ജനതയെ ചൊടിപ്പിക്കുന്ന കഥാ പശ്ചാത്തലമുള്ള സിനിമക്കെതിരെ വലിയ പ്രക്ഷോപങ്ങളാണ് നടന്നത് . പാരീസിലെ St Michel s' Theature പ്രകോപിതരായ ജനം തീവച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു . അന്ന് അതിനെ കുറിച്ച് പ്രതികരിക്കാതിരുന്ന അദ്ദേഹം Silence ലുടെ നിശബ്ദമായ പ്രായശ്ചിത്തം നിറവേറ്റുന്നതായി നമുക്ക് മനസിലാക്കാം   പതിനേഴാം നൂറ്റാണ്ടിലെ വടക്കന്‍ ജപ്പാനിലെ ക്രിസ്തുമത നിരോധനവും, അവിടത്തെ വിശ്വാസികളുടെ മേലുള്ള മ്യഗീയമായ പീഡനങ്ങളുടെയും അവരുടെ ചെറുത്തുനില്‍പിനെയും കാണിച്ചുതരുന്ന വിവരണമടങ്ങിയ തുടക്കം ഛായഗ്രഹണമികവിലുടെ ഗംഭീരമായി നിര്‍വഹിച്ചിട്ടുണ്ട് . പ്രാദേശികഭംഗിയും സാങ്കേതികതയും ഒത്തുചേര്‍ന്ന് വളരെ നല്ല ദ്യശ്യവിരുന്നാണ് Silence നല്‍കുന്നത് .           ജപ്പാ