Silence (2016)




Silence (2016)



നിശബ്ദത . Martin Scorses എന്ന മഹാനായ  സംവിധായകന്‍റെ 5
പതിറ്റാണ്ടു നീണ്ട മികവിന്‍റെ അവസാന ചിത്രം എന്നതിലുപരി. അദ്ദേഹത്തിന്‍റ
30 വര്‍ഷം നീണ്ട സ്വപ്നമായിരുന്നു ഈ സിനിമ . 1988 ല്‍ "The last
temptation of christ" എന്ന നോവലിന്‍റെ ദ്യശ്യാവിഷ്കാരം അദ്ദേഹത്തെ
വിവാദങ്ങളുടെ മുനമ്പിലെത്തിച്ചു . ക്രൈസ്തവ ജനതയെ ചൊടിപ്പിക്കുന്ന കഥാ
പശ്ചാത്തലമുള്ള സിനിമക്കെതിരെ വലിയ പ്രക്ഷോപങ്ങളാണ് നടന്നത് . പാരീസിലെ
St Michel s' Theature പ്രകോപിതരായ ജനം തീവച്ചത് അന്ന് വലിയ
വാര്‍ത്തയായിരുന്നു . അന്ന് അതിനെ കുറിച്ച് പ്രതികരിക്കാതിരുന്ന അദ്ദേഹം
Silence ലുടെ നിശബ്ദമായ പ്രായശ്ചിത്തം നിറവേറ്റുന്നതായി നമുക്ക്
മനസിലാക്കാം


  പതിനേഴാം നൂറ്റാണ്ടിലെ വടക്കന്‍ ജപ്പാനിലെ ക്രിസ്തുമത നിരോധനവും,
അവിടത്തെ വിശ്വാസികളുടെ മേലുള്ള മ്യഗീയമായ പീഡനങ്ങളുടെയും അവരുടെ
ചെറുത്തുനില്‍പിനെയും കാണിച്ചുതരുന്ന വിവരണമടങ്ങിയ തുടക്കം
ഛായഗ്രഹണമികവിലുടെ ഗംഭീരമായി നിര്‍വഹിച്ചിട്ടുണ്ട് . പ്രാദേശികഭംഗിയും
സാങ്കേതികതയും ഒത്തുചേര്‍ന്ന് വളരെ നല്ല ദ്യശ്യവിരുന്നാണ് Silence
നല്‍കുന്നത് .





         ജപ്പാനിലേക്ക് മിഷണറിപ്രവര്‍ത്തനങ്ങളക്ക് അയക്കപ്പെട്ട
തങ്ങളുടെ ഗുരുവായ Cristavm Ferrera എന്ന പുരോഹിതന്‍ തന്‍റെ വിശ്വാസം
വെടിഞ്ഞ് വൈവാഹിക ജീവിതത്തിലേക്ക് കടന്നു എന്ന വാര്‍ത്തയെകുറിച്ച്
അന്വഷിക്കാന്‍ പുറപ്പെട്ട Fr Francis Garupe യും Fr Sebastino Rodrigus
ന്‍റെയും കഥയാണ് Silence പറയുന്നത്

 ജപ്പാനിലെ സ്ഥിതി ഗതികളെ കുറിച്ച് പറഞ്ഞ് അവരെ പിന്‍തിരിപ്പിക്കാന്‍
ശ്രമിച്ച പ്രധാന പുരോഹിതനില്‍ നിന്ന് അനുവാദം ചോതിച്ചുവാങ്ങി അവര്‍
ജപ്പാനിലേക്ക്  കപ്പല്‍ മുഖേന പുറപ്പെടുന്നു  . നാഗസാക്കിയില്‍ ജനിച്ച
"Kichijiro" എന്ന മദ്യ പാനിയായ ആളേയും അവര്‍ സഹായത്തിനുകൂട്ടുന്നു.










Tomogi എന്ന ഗ്രാമത്തില്‍ എത്തുന്ന പുരോഹിതര്‍ അവിടുത്തെ വിശ്വാസികളുടെ
സ്നേഹവും ശുശ്രൂഷയും കണ്ട് അത്ഭുതപ്പെടുന്നു . ക്രൈസ്തവ വിശ്വാസത്തിന്
വിലക്ക് എത്രത്തോളം ശക്തമാണെന്ന് അവരുടെ രീതി കളിലുടെ അവര്‍ക്ക്
മനസിലാകുന്നു. പട്ടാളത്തെ പേടിച്ച് അവര്‍ പ്രാര്‍ഥിച്ചിരുന്നത്
നിശബ്ദമായായിരുന്നു.  ക്രൈസ്തവ രൂപങ്ങളോ , ചിത്രങ്ങളോ കൊണ്ടുനടക്കാന്‍
ഭയന്നിരുന്ന അവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം കിട്ടിയ നിധിയായിരുന്നു
പുരോഹിതര്‍. അവര്‍ ബലിയര്‍പ്പിക്കുകയും ശുശ്രൂഷകള്‍ നല്‍കുകയും
ചെയ്തുപോന്നു. 




തങ്ങളുടെ ഗുരുവിനെക്കുറിച്ച്
അറിയാവുന്ന  ഒരാളെ അവസാനം അവര്‍ കണ്ടെത്തുന്നു . അദ്ദേഹം
നാഗാസാക്കിയിലാണ് , അവിടെ പോകുന്നത് അപകടമാണെന്ന് പറഞ്ഞ്
കൂടുതലെന്തെങ്കിലും പറയാന്‍ അയാള്‍ വിസമ്മതിച്ചു . അവിടെ വച്ച്
Kirchinjiro യെ കുമ്പസാരിപ്പിക്കുന്ന Fr Francis അയാളെ കുറിച്ച് കൂടുതല്‍
അറിയുന്നു.  പിന്നീട് ക്രിസ്ത്യാനികളെ സൈന്യം ഗ്രാമത്തില്‍ നിന്ന്
പിടികുടുന്നു . ക്രൈസ്തവ വിശ്വാസം ധിക്കരിക്കാനും ക്രൂശിതരുപത്തില്‍
തുപ്പാനും , "മേരി ഒരു വേശ്യ" എന്ന് വിളിച്ച് പറയാനും അവരെ ന്യായാധിപന്‍
നിര്‍ബന്ധിക്കുന്നു . എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്  Kirchinjo
വിശ്വാസം ധിക്കരിച്ച് ഓടിപ്പോവുന്നു. മറ്റുള്ളവരെ കുരിശില്‍ തറച്ച്
കടലില്‍ താഴ്ത്താന്‍ ഉത്തരവിടുന്നു. അവരിലൊരാള്‍ Fr Francis ന് ഒരു
ക്രുശിതരൂപം സമ്മാനം നല്‍കുന്നു . യേശുവിന് വേണ്ടി മരിക്കാന്‍ പേടിയില്ല
എന്ന് അയാള്‍ പ്രഘോഷിക്കുന്നു. "നിങ്ങളുടെ വിശ്വാസം എന്നെ
ശക്തിപ്പെടുത്തുന്നു" എന്ന് പറയുന്ന Francis  ആ രുപം സുക്ഷിക്കുന്നു.
ഗ്രാമവാസികള്‍ വെഞ്ചിരിച്ച എന്തും ശ്രേഷ്ടമായി കണക്കാക്കുന്നു എന്ന്
Francis മനസിലാക്കുന്നു. അവര്‍ക്കുവേണ്ടി സ്വന്തം ജപമാല മുറിച്ച്
നല്‍കാന്‍ അദ്ദേഹം തയ്യാറാവുന്നു.







ഭക്തിയിലൂടെ അവര്‍ Materialistic ആവുന്നു എന്ന് കഥ നേരിട്ടല്ലാതെ
പറയുന്നു. ഗ്രാമവാസികളുടെ സുരക്ഷയെ മാനിച്ച് രണ്ടു പുരോഹിതരും
രണ്ടുവഴിയിലേക്കു തിരിയുന്നു ജീവനോടെയിരിക്കാം എന്ന വാഗ്ദാനത്തോടെ . Fr
Francis  , Hirado  island ല്‍ വച്ച് Kirchinjo യെ കാണുന്നു. അവിടെ വച്ച
സൈന്യത്തിന്‍റെ കൈയ്യില്‍ അകപ്പെടുന്ന Fr Francis Garupe യിലുടെ കഥ
നീങ്ങുന്നു. Kirchinjo ക്ക് ഇടക്ക്  യുദാസിന്‍റെ കഥാപാത്ര വിശദീകരണം
വരുന്നുവെങ്കിലും ഇടക്ക് ഇടക്ക് Kirchinjo Francis നെ തേടിയെത്തുന്നു,
കുമ്പസാരിക്കണമെന്ന് പറഞ്ഞ് കേണപേക്ഷിക്കുന്നു.
  Kirchinjo വീണ്ടും വീണ്ടും പാപം ഏറ്റു പറയുന്നുണ്ടെങ്കിലും വീണ്ടും
വീണ്ടും സാഹചര്യത്തിന്‍റെ സമ്മര്‍ദത്തില്‍ Kirchinjo വിശ്വാസം തള്ളി
പറയുന്നു. കുമ്പസാരത്തിലൂടെ വിമുക്തിനേടുന്നത് തെറ്റുചെയ്യാനുള്ള ഒരു
സ്വാതന്ത്രമായി കണക്കാക്കുന്ന കപട വിശ്വാസ സമൂഹത്തെ ആക്ഷേപിക്കാനായെടുത്ത
ഒരു കഥാപാത്രകാം Kirchinjo യുടെ.

നാഗാസാക്കിയില്‍ വച്ച് Francis Garupe യെ ന്യായാഥിപസംഗം വിശ്വാസം
തള്ളിപറയാന്‍ പ്രേരിപ്പിക്കുന്നു . ഇത് വെറും ശാഠ്യമാണെന്നും ,



ഇന്നല്ലങ്കില്‍ നാളെ നീ വിശ്വാസം തള്ളിപറയുമെന്ന് അവര്‍

ഉറപ്പിച്ച് പറയുന്നു. നിരസിക്കുന്ന Garupe , പതിയെ പകൌതയാരജിക്കുന്നതായി
ഇതിനുശേഷം നമുക്ക്   കാണാം . അരുവിയില്‍ ദാഹിച്ച് വെള്ളം
കുടിക്കാനൊരുങ്ങുന്ന Garupe  തന്‍റെ പ്രതിബിംബത്തില്‍ മുള്‍കിരീടമണിഞ്ഞ
ഈശോയെ കാണുന്നരംഗം വളര തന്മയതത്വത്തോടെ  പകര്‍ത്തിയിട്ടുണ്ട്.  ഇത് കണ്ട്
Garupe ചിരിക്കുന്ന രംഗം ഗംഭീരമായി Andrew Garfeild അഭിനയിച്ചിട്ടുണ്ട് .








പിന്നീട് സങ്കീര്‍ണമായ വിശ്വാസസത്യത്തിലൂടെ സഞ്ചരിക്കുന്ന കഥയുടെ
അന്ത്യത്തില്‍ ഗുരുവിനെ കണ്ടെത്തുന്ന Garupe യെ നമുക്ക് കാണാം.
ശരീരത്തിനെ മുറിവേല്‍പ്പിച്ചാലും അടിച്ചമര്‍ത്തിയാലും ഒരിക്കലും മനസിലെ


വിശ്വാസത്തെ ബലമായി മാറ്റാന്‍ സാധിക്കില്ല എന്ന് Silence നിശബ്ദമായി
വിളിച്ചു പറയുന്നു .

"ഇവര്‍ യധാര്‍ത്ത  വിശ്വാസ സത്യത്തെക്കാള്‍ വിശ്വസിക്കാനുള്ള
വസ്തുക്കളില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നത് എന്നെ
ആശങ്കയിലാഴ്ത്തുന്നു, പക്ഷേ എനിക്കെങ്ങനെ ഇവരെ നിരാശയിലാഴ്ത്താനാകും"
എന്ന് പറഞ്ഞ് തന്‍റെ ജപമാല ഗ്രാമവാസികള്‍ക്ക് പകുത്തു കൊടുക്കുന്ന
പുരോഹിതനിലുടെ ഭൌതീക കാര്യങ്ങളില്‍ കൂടുതല്‍ പ്രാധിനിത്യം കൊടുക്കുന്ന
മനുഷ്യരെ യാണ് വരച്ചുകാണിക്കുന്നത്










വേറൊരുഭാഗത്ത് പ്രാര്‍ത്ഥിച്ചിട്ടും സഹനങ്ങളും വേദനകളും കൂടുതല്‍ ലഭിക്കുന്നതില്‍ വിഷാദനായി Garupe ഇങ്ങനെ
പറയുന്നു "വിശ്വാസം ഉപേക്ഷിക്കാന്‍ ഞാന്‍ വളരെ പ്രലോഭിക്കപ്പെടുന്നു,
എനിക്ക് പേടിയാകുന്നു . നിന്‍റെ നിശബ്ദതയുടെ ഭാരം ദാരുണമാണ് . ഞാന്‍
പ്രാര്‍ഥിക്കാറുണ്ട് പക്ഷേ , പലപ്പോഴും ഞാന്‍ എന്നെ തന്നെ
വിട്ടുപോകാറുണ്ട് . ഞാന്‍ ഇനി ഇല്ലാത്ത ഒന്നിനോടാണോ പ്രാര്‍ഥിക്കുന്നത് ?
ഇല്ലാത്ത ഒന്നിനോടോ , നീ എന്ന കേള്‍ക്കുന്നില്ലയോ ? "

പലപ്പോഴും ദൈവം നിശബ്ദതയിലുടെയാണ് നമുക്ക് ഉത്തരം നല്‍കുന്നത് . ആ
നിശബ്ദതക്ക് വളരെ ആഴമേറിയ അര്‍ത്ഥമുണ്ട് .






Silence എന്ന തലപ്പേര് അത്കൊണ്ട് വളരെ ഏറെ ഈ സിനിമക്ക് യോജിക്കുണ്ട് .
അഭിനയിതാക്കളായ Andrew Garfield ന്‍റെയും Liam Neeson ന്‍റെയും
അഭിനയമികവ് ഈ സിനിമയില്‍ എടുത്തു പറയേണ്ടതാണ് . Rodrigo Pricto യുടെ
ഛായാഗ്രഹണം ലോകോത്തരമാണ്, കഥയുടെ ഗതിക്ക് യോജിച്ച ദ്യശ്യാനുഭവം
പ്രേക്ഷകനു കിട്ടുന്നു എന്നത് ഉറപ്പുള്ളകാര്യമാണ് , നിഷ്ടൂരമായ
പീഡനരംഗങ്ങളും അതിന്‍റെ തന്മയത്വത്തോടെ ചിത്രീകരിക്കാന്‍ Martin Scorces
എന്ന സംവിധായകന്‍ കാണിച്ച ചങ്കൂറ്റം എടുത്തു പറയേണ്ടതാണ്. വ്യത്യസ്തവും
ആഴവുമായ കഥാപാത്രവിശകലനമുള്ളതുമായ 30 ലേറെ ചിത്രങ്ങള്‍
ചെയ്ത മഹാനായ ഈ 74 കാരന്‍റെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായി ഇതിനെ കണക്കിലാക്കാം




Comments

Popular posts from this blog

Manchester by the sea (2017)