Manchester by the sea (2017)
കെന്നെത് ലോനിർഗൻ തിരക്കഥയും സംവിധാനവും നിർവഹിച്ചു കാസി അഫ്‌ളെക് ഉം മിക്കില്ലേ വില്ലൻസ് ഉം അഭിനയിച്ച ചിത്രമാണ് "മാഞ്ചസ്റ്റർ ബൈ ദി സീ" തന്റെ ജേഷ്ഠന്റെ മരണത്തെ തുടർന്ന് മാഞ്ചെസ്റ്റർ യിലേക്ക് തിരിച്ചെത്തുന്ന "ലീ ചാൻഡ്‌ലെർ" എന്ന ആളുടെ കഥയാണ് മാഞ്ചസ്റ്റർ ബൈ ദി സീ പറയുന്നത് . തന്റെ ജോലിയും , നാടും ഉപേക്ഷിച്ചു പോയ ലീ തിരിച്ചെത്തുമ്പോൾ അയാളെ കാത്തിരുന്നത് തന്റെ ജേഷ്ഠ പുത്രനും , മറക്കാൻ ആഗ്രഹിച്ച ഭൂത കാല ദുരനുഭവങ്ങളുടെ ഓര്മയുമാണ് . സിനിമ തുടങ്ങുന്നത് ലീ യും ജേഷ്ഠനും , മരുമകൻ പാട്രിക് ഉമായുള്ള ഒരു ബോട്ട് യാത്രയിലെ ഒരു നല്ല നിമിഷത്തിൽ നിന്നുമാണ് . ഒരു ജേഷ്ഠനും അനിയനും തമ്മിലുള്ള ബന്ധവും , സന്ദോഷവുമെല്ലാം നമുക്ക് അതിൽ കാണാനാകും എന്നാൽ ഇപ്പോൾ ലീ ഒരു തകർന്ന മനുഷ്യനാണ് നാട്ടിൽ നിന്ന് മാറി ബോസ്റ്റൺ ഇൽ ഒരു സ്വകാര്യ ലോഡ്‌ജിൽ സൂക്ഷിപ്പുകാരനായി വിരസമായ തന്റെ ജോലി കളിൽ മുഴുകി ജീവിതം തള്ളി നീക്കുന്ന ഒരു മനുഷ്യൻ . തന്റെ യജമാനനോടും താമസക്കാരോടും അത്ര സൗഹൃദപരമല്ലാത്ത സമീപനമാണ് ലീ ക്കു ഉള്ളത് ജീവിതത്തിനോടുള്ള ലീ യുടെ മടുപ്പു വെളിവാക്കുന്നതും ഭൂത...