Silence (2016)
Silence (2016) നിശബ്ദത . Martin Scorses എന്ന മഹാനായ സംവിധായകന്‍റെ 5 പതിറ്റാണ്ടു നീണ്ട മികവിന്‍റെ അവസാന ചിത്രം എന്നതിലുപരി. അദ്ദേഹത്തിന്‍റ 30 വര്‍ഷം നീണ്ട സ്വപ്നമായിരുന്നു ഈ സിനിമ . 1988 ല്‍ "The last temptation of christ" എന്ന നോവലിന്‍റെ ദ്യശ്യാവിഷ്കാരം അദ്ദേഹത്തെ വിവാദങ്ങളുടെ മുനമ്പിലെത്തിച്ചു . ക്രൈസ്തവ ജനതയെ ചൊടിപ്പിക്കുന്ന കഥാ പശ്ചാത്തലമുള്ള സിനിമക്കെതിരെ വലിയ പ്രക്ഷോപങ്ങളാണ് നടന്നത് . പാരീസിലെ St Michel s' Theature പ്രകോപിതരായ ജനം തീവച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു . അന്ന് അതിനെ കുറിച്ച് പ്രതികരിക്കാതിരുന്ന അദ്ദേഹം Silence ലുടെ നിശബ്ദമായ പ്രായശ്ചിത്തം നിറവേറ്റുന്നതായി നമുക്ക് മനസിലാക്കാം പതിനേഴാം നൂറ്റാണ്ടിലെ വടക്കന്‍ ജപ്പാനിലെ ക്രിസ്തുമത നിരോധനവും, അവിടത്തെ വിശ്വാസികളുടെ മേലുള്ള മ്യഗീയമായ പീഡനങ്ങളുടെയും അവരുടെ ചെറുത്തുനില്‍പിനെയും കാണിച്ചുതരുന്ന വിവരണമടങ്ങിയ തുടക്കം ഛായഗ്രഹണമികവിലുടെ ഗംഭീരമായി നിര്‍വഹിച്ചിട്ടുണ്ട് . പ്രാദേശികഭംഗിയും സാങ്കേതികതയും ഒത്തുചേര്‍ന്ന് വളരെ നല്ല ദ്യശ്യവിരുന്നാണ് Silence നല്‍കുന്നത് . ...